ര​ക്ത​ദാ​ന​വും ബോ​ധ​വ​ത്ക​ര​ണ​ ക്ലാസും ന​ട​ത്തി
Sunday, June 16, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ആ​ത്മ​മി​ത്ര ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ ര​ക്ത​ദാ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ് മു​ഖ്യാ​തി​ഥിയാ​യി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ.​വി.​ശോ​ഭ​കു​മാ​ർ ര​ക്ത​ദാ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.​പു​ല്ല​മ്പാ​റ പ​ത്മ​കു​മാ​ർ, വ​ലി​യ​ക​ട്ട​യ്ക്കാ​ൽ, മു​ദാ​ക്ക​ൽ ബാ​ബു​രാ​ജ്, അ​നൂ​പ് വ​ലി​യ​ക​ട്ട​യ്ക്കാ​ൽ, ര​ജ്ഞി​ത് വ​ലി​യ​ക​ട്ട​യ്ക്കാ​ൽ, ബി​ജു കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വെ​മ്പാ​യം: നെ​ടു​വേ​ലി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി. ജൂ​ണി​യ​ർ റെ​ഡ്ക്രോ​സും, എ​സ്പി​സി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽകേ​ര​ള ബ്ല​ഡ് ഡൊ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗം ആ​സി​ഫ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.