ന​ഗ​ര​സ​ഭ ടൗ​ണ്‍​പ്ലാ​നിം​ഗ് അ​ദാ​ല​ത്ത്; എ​ഴു​പ​തി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ തീർപ്പുകൽപ്പിച്ചു
Sunday, June 16, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം അ​ദാ​ല​ത്തി​ൽ 70 ൽ​പ​രം അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ച്ചു.
ന​ഗ​ര​പ​രി​ധി​യി​ൽ ഭ​വ​ന​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തും 1500 സ്ക്വ​യ​ർ ഫീ​റ്റി​ൽ താ​ഴെ​യു​ള്ള​തു​മാ​യ വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്.
സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ഭ​വ​നം എ​ന്ന സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും അ​ത്ത​രം അ​പേ​ക്ഷ​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണെ​ന്നും മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.
വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് ഭ​വ​ന​നി​ർ​മാ​ണം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തും ഭ​വ​ന​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തു​മാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ട​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ട്ട​ത്.
അ​ദാ​ല​ത്തി​ൽ 75 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​തി​ൽ 71 പേ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. 53 അ​പേ​ക്ഷ​ക​ളി​ൽ ഒ​ക്യു​പെ​ൻ​സി ന​ൽ​കു​ന്ന​തി​നും ആ​റ് കെ​ട്ടി​ട നി​ർ​മാ​ണാ​നു​മ​തി ന​ൽ​കു​ന്ന​തി​നും ര​ണ്ട് എ​ണ്ണം റെ​ഗു​ല​റൈ​സ് ചെ​യ്യു​ന്ന​തി​നും ഒ​രെ​ണ്ണം സ​ർ​ക്കാ​രി​ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന​തി​നും ഒ​ന്പ​ത് എ​ണ്ണം യു​എ ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. രാ​വി​ലെ 10.30 ന് ​ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, എ​സ്​.എ​സ്.സി​ന്ധു, സി.​സു​ദ​ർ​ശ​ന​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എം.​വി.​രാ​ജ​ൻ, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.