മേ​യേ​ഴ്സ് ക​പ്പ് ഫു​ട്ബോ​ൾ പു​നഃ​രാ​രം​ഭി​ക്കും
Sunday, June 16, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യേ​ഴ്സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ഓ​ഗ​സ്റ്റ്-​സെ​പ്റ്റ​ബ​ർ മാ​സ​ങ്ങ​ളി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മേ​യ​ർ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി 25 വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​ദ​ർ​ശ​ന​ൻ, ക​ലാ​കാ​യി​ക വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എ​സ്. സ​ന​ൽ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.