കേ​ര​ളാ ബാ​ങ്കി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Tuesday, June 18, 2019 12:38 AM IST
തി​രു​വ​ന​ന്ത​പു​രം: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ര​ളാ ബാ​ങ്കി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രിക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. നെ​ല്ലി​മൂ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പൊ​ങ്ങി​ല്‍ ശാ​ഖാ മ​ന്ദി​രോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ട്ടി​ല്‍ നി​ന്നും സ്വീ​ക​രി​ക്കു​ന്ന നി​ക്ഷേ​പം നാ​ടി​ന്‍റെ​യും, നാ​ട്ടു​കാ​രു​ടെ​യും വി​ക​സ​ന​ത്തി​നും ന​ന്മ​ക്കു​മാ​ണ് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​താ​ണ് കേ​ര​ള​ബാ​ങ്കി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ കാ​ഷ് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി.​എ​ല്‍. രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.