പുതിയകാലം സൃ​ഷ്ടി​ക്കാ​നാ​യി മു​ൻ​പേ​ ന​ട​ന്ന​വ​രു​ടെ കൂടെയാണ് അയ്യൻകാളിയുടെ സ്ഥാനം: മുഖ്യമന്ത്രി
Wednesday, June 19, 2019 12:16 AM IST
വി​ഴി​ഞ്ഞം: ഇ​ന്ന് നാം ​അ​നു​ഭ​വി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ മു​ൻ​ത​ല​മു​റ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ നേ​ടി​ത്ത​ന്ന​താ​ണെ​ന്ന് പു​തി​യ ത​ല​മു​റ തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഹാ​ത്മാ​അ​യ്യ​ൻ​കാ​ളി​യു​ടെ 78-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സാ​ധു​ജ​ന​പ​രി​പാ​ല​ന സം​ഘം സം​ഘ​ടി​പ്പി​ച്ച വെ​ങ്ങാ​നൂ​ർ തീ​ർ​ഥാ​ട​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
പു​തി​യ കാ​ല​ത്തേ​യും സ​മൂ​ഹ​ത്തേ​യും സൃ​ഷ്ടി​ക്കാ​നാ​യി മു​ൻ​പേ​ന​ട​ന്ന​വ​രു​ടെ ഇ​ട​യി​ലാ​ണ് അ​യ്യ​ൻ​കാ​ളി​യു​ടെ സ്ഥാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി​കൂ​ട്ടി​ച്ചേ​ർ​ത്തു.​അ​യ്യ​ൻ​കാ​ളി ആ​രം​ഭി​ച്ച വെ​ങ്ങാ​ന്നൂ​രി​ലെ സ്കൂ​ൾ​ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​പ​റ​ഞ്ഞു.​എം. വി​ൻ​സെ​ന്‍റ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കെ. ​സോ​മ​പ്ര​സാ​ദ് എം​പി, മേ​യ​ർ വി. ​കെ.​പ്ര​ശാ​ന്ത്, എം​എ​ൽ​മാ​രാ​യ ബി .​സ​ത്യ​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, വി. ​പി. സ​ജീ​ന്ദ്ര​ൻ, വെ​ങ്ങാ​നൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​ക​ല, പി. ​സ​ന്തോ​ഷ്കു​മാ​ർ, കെ. ​കെ. സു​രേ​ഷ്,ധ​ന്യ രാ​മ​ൻ, തു​റ​വൂ​ർ സു​രേ​ഷ്, രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശ്ശേ​രി ,ജ​ഗ​തി സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.