ന​ഗ​ര​സ​ഭ​ാ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ അ​ദാ​ല​ത്ത് 26 മുതൽ
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​കാ​തെ​യു​ള്ള​വ പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മാ​ക്കു​ന്ന​തി​നും സോ​ണ​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രു​ടെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ​ത്ത് മു​ത​ലാ​ണ് അ​ദാ​ല​ത്ത്.
ചെ​യ​ർ​മാ​ൻ/​ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ നി​ശ്ചി​ത ദി​വ​സം പൂ​ർ​ണ​സ​മ​യം സോ​ണ​ൽ ഓ​ഫീ​സി​ൽ ചെ​ല​വ​ഴി​ക്കും. 24 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഹെ​ൽ​ത്ത്, റ​വ​ന്യൂ, എ​ൻ​ജി​നി​യ​റിം​ഗ് സെ​ക്ഷ​നു​ക​ൾ അ​ത​ത് മേ​ഖ​ല​യി​ലെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.