യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ട്ട​ർ അ​ഥോറി​റ്റി എം​ഡി​യെ ഉ​പ​രോ​ധി​ച്ചു
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മുടങ്ങുന്നതിൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ട്ട​ർ അ​ഥോ​റി​ട്ടി എം​ഡി​യെ ഉ​പ​രോ​ധി​ച്ചു.
പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് എം​ഡി ഉ​റ​പ്പ് ന​ൽ​കി.
യു​ഡി​എ​ഫ് കൗ​ണ്‍​സി​ൽ പാ​ർ​ട്ടി ലീ​ഡ​ൽ ഡി.​അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ എം​ഡി കൗ​ഷി​ക​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.
തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​രോ​ട് എം​ഡി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കെ​എ​സ്ഇ​ബി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ചി​ല ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് പ​ന്പിം​ഗ് മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​തെ​ന്നും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​മെ​ന്നും എം​ഡി ഉ​റ​പ്പ് ന​ൽ​കി.
ഇ​തോ​ടെ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. കൃ​ത്യ​സ​മ​യ​ത്തി​നു​ള്ളി​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, വി.​ആ​ർ. സി​നി, അ​ല​ത്ത​റ അ​നി​ൽ​കു​മാ​ർ, കെ.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ഴു​ക്ക​ലി​ലെ പൈ​പ്പ് പൊ​ട്ട​ൽ; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ​മ​ര​വി​ള: തൊ​ഴു​ക്ക​ലി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ലി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ര​ണ്ട് മാ​സം മു​ന്പ് തൊ​ഴു​ക്ക​ൽ ജം​ഗ്ഷ​നി​ലെ പൈ​പ്പും പൊ​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.
സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച വി​ജി​ല​ൻ​സ് സം​ഘം ഇ​ന്നു നാ​ട്ടു​കാ​രു​ടെ മെ​ഴി രേ​ഖ​പ്പെ​ടു​ത്തും. കൂ​ടാ​തെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പൊ​ട്ടി​യ പൈ​പ്പി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം ഒ​ഴു​കി പാ​ഴാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യും അ​ന്വേ​ഷ​ണ പ​ലി​ധി​യി​ലു​ണ്ട്.
കൂ​ടാ​തെ സം​ഭ​വ​ത്തി​ൽ മ​ന്ത്രി എം​ഡി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.