കാ​ല​വ​ർ​ഷം ച​തി​ച്ചു; വി​ഴി​ഞ്ഞ​ത്ത് മീ​ൻ കു​റ​വ്
Thursday, June 20, 2019 12:17 AM IST
വി​ഴി​ഞ്ഞം: കാ​ല​വ​ർ​ഷം ച​തി​ച്ച​തോ​ടെ വി​ഴി​ഞ്ഞം മ​ത്സ്യ ബ​ന്ധ​ന സീ​സ​ണി​ന്‍റെ തു​ട​ക്ക​വും പി​ഴ​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ലി​ള​കേ​ണ്ട സ​മ​യം പ​തി​വ് തെ​റ്റി മ​ഴ കു​റ​ഞ്ഞ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​റ്റു. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ച​ന്ത​ക​ളി​ൽ മീ​ൻ എ​ത്തി​ക്കു​ന്ന​ത് വി​ഴി​ഞ്ഞ​ത്ത് നി​ന്നാ​യി​രു​ന്നു.

നി​രോ​ധ​ന​ത്തി​ന്‍റെ പ​ത്ത് ദി​വ​സ​ങ്ങ​ൾ ക​ട​ന്നു പോ​യെ​ങ്കി​ലും ചാ​ക​ര​യു​ടെ ല​ക്ഷ​ണം പോ​ലു​മി​ല്ലാ​താ​യി.​നേ​ര​ത്തെ തു​ട​ങ്ങി​യ തി​ര​യ​ടി​ക്ക് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ ഏ​റെ പ്ര​തീ​ക്ഷ​യി​ൽ ഇ​റ​ക്കി​യ നൂ​റ് ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ തീ​ര​ത്ത​ണ​ഞ്ഞ​ത് കു​റ​വ് മ​ത്സ്യ​ങ്ങ​ളു​മാ​യാ​ണ്.

ഉ​ൾ​ക്ക​ട​ൽ വ​രെ പോ​യി തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് ഉ​ണ്ടാ​യ ഭാ​രി​ച്ച ഇ​ന്ധ​ന​ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ബ​ഹു ഭൂ​രി​പ​ക്ഷം പേ​രും ജോ​ലി​ക്കി​റ​ങ്ങി​യി​ല്ല.

കേ​ര​ള​ത്തി​ലെ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന മാ​യം ക​ല​ർ​ത്തി​യ മീ​നു​ക​ൾ​ക്ക് ത​ട​യി​ടാ​നും അ​വ​യു​ടെ വി​ല​യി​ടി​ക്കാ​നും വി​ഴി​ഞ്ഞ​ത്തെ സീ​സ​ൺ കാ​ര​ണ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ ച​ന്ത​ക​ളി​ൽ എ​ത്തി​യ വി​ഴി​ഞ്ഞ​ത്തെ മീ​നി​ന് ത​ന്നെ തീ​വി​ല​യും ന​ൽ​കേ​ണ്ടി വ​ന്നു. ശു​ദ്ധ​മാ​യ മീ​ൻ വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​തി​വ് പോ​ലെ നി​ര​വ​ധി ആ​ൾ​ക്കാ​ർ തു​റ​മു​ഖ​ത്ത് വ​ന്നെ​ങ്കി​ലും അ​വ​രും നി​രാ​ശ​യോ​ടെ മ​ട​ങ്ങി. ജൂ​ൺ മു​ത​ലു​ള്ള മൂ​ന്ന് മാ​സ​ക്കാ​ല​മാ​ണ് വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി അ​തി​ന് തി​രി​ച്ച​ടി നേ​രി​ട്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​നി​ക​ട​ൽ ക​ല​ങ്ങി ത​ണു​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ