സ്കൂ​ൾ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് അ​ന​ധി​കൃ​ത സ​ർ​വീ​സ്; 12 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, June 20, 2019 12:17 AM IST
ആ​റ്റി​ങ്ങ​ൽ: സ്കൂ​ൾ കു​ട്ടി​ക​ളേ​യും കു​ത്തി​നി​റ​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ പ​ന്ത്ര​ണ്ടോ​ളം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ആ​റ്റി​ങ്ങ​ൽ ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.
തി​രു​വ​ന​ന്ത​പു​രം സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ​ല വാ​ഹ​ന​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ് മു​ത​ലാ​യ രേ​ഖ​ക​ൾ പു​തു​ക്കാ​ത്ത​തു​മാ​യി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വ​ഡി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കി​ഷോ​ർ, രൂ​പേ​ഷ്, ഷം​നാ​ദ്, മ​ഹേ​ഷ്, ഷൈ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.