പൊ​ന്മു​ടി പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്
Thursday, June 20, 2019 12:17 AM IST
വി​തു​ര: പൊ​ന്മു​ടി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ ചി​ല​ർ അ​മി​ത വേ​ഗ​ത​യി​ൽ ബൈ​ക്കോ​ടി​ച്ച് മ​റ്റു സ​ഞ്ചാ​രി​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തി​യ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് പേ​ർ​ക്കെ​തി​രെ പൊ​ന്മു​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ൻ​പ​തോ​ളം പേ​ര്‍​ക്ക് നി​യ​മ വി​രു​ദ്ധ​മാ​യി വ​ണ്ടി​യോ​ടി​ച്ച​തി​നും പി​ഴ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .
പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള കൊ​ടും വ​ള​വു​ക​ളി​ലൂ​ടെ ചി​ല​ർ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ​ത് അ​പ​ക​ട ഭീ​തി​യു​യ​ർ​ത്തി​യെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് മേ​ധാ​വി​യ്ക്ക് സ​ഞ്ചാ​രി​ക​ളി​ലൊ​രാ​ൾ അ​യ​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.