യു​വാ​വി​ന്‍റെ മ​ര​ണം; മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ മോ​ര്‍​ച്ച​റി​ക്കു മു​ന്നി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു
Thursday, June 20, 2019 12:19 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ര്‍​ച്ച​റി​ക്കു മു​ന്നി​ലെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​ലീ​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വ​ലി​യ​തു​റ സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ന്‍റെ (35) ബ​ന്ധു​ക്ക​ളാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്. യു​വാ​വ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​ക്കി​ട്ടാ​ന്‍ വൈ​കി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മോ​ര്‍​ച്ച​റി​ക്കു മു​ന്നി​ല്‍ പ്ര​ശ്ന​മു​ണ്ടാ​യ​ത്. 50 ഓ​ളം പേ​രാ​ണ് വ​ലി​യ​തു​റ​യി​ല്‍ നി​ന്ന് എ​ത്തി​യി​രു​ന്ന​ത്. ഇ​തി​ല്‍ മ​ണി​ക്കു​ട്ട​ന്‍റെ ബ​ന്ധു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ സ​മ​യം വൈ​കി​യ​തോ​ടെ മോ​ര്‍​ച്ച​റി​ക്കു മു​ന്നി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മാ​യി. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. വൈ​കു​ന്നേ​രം 3.30നോ​ട​ടു​ത്ത് ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​തോ​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.