ക​ല്ല​റ​യി​ൽ കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, June 21, 2019 12:31 AM IST
പാ​ലോ​ട്: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല്ല​റ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ 25000 ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ്ട്. ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വ​ള​രെ രൂ​ക്ഷ​മാ​യി വോ​ൾ​ട്ടേ​ജ് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു. കി​ളി​മാ​നൂ​ർ, പാ​ലോ​ട് സ​ബ്സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് ഇ​വി​ടേ​യ്ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത്. അതിനാൽ പ്ര​സ​ര​ണ ന​ഷ്ട​വും ഏ​റെ​യാ​ണ്.