ഹ്ര​സ്വ​ചി​ത്ര പ്രദർശനം 29ന്
Tuesday, June 25, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: സൂ​ര്യാ​കൃ​ഷ്ണ​മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത 101 സ്റ്റേ​ജ് ഷോ​ക​ളെ​യും ആ​ധാ​ര​മാ​ക്കി​യു​ള്ള ഹ്ര​സ്വ​ചി​ത്രം 29ന് ​വൈ​കു​ന്നേ​രം 6.15ന് ​ടാ​ഗോ​ർ തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ഗു​രു​ക്ക​ന്മാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശി​ഷ്യ​രും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സു​ഗ​ത​കു​മാ​രി, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, യേ​ശു​ദാ​സ്, അം​ജ​ത് അ​ലി​ഖാ​ൻ, പ​ത്മാ​സു​ബ്ര​ഹ്മ​ണ്യം, ചി​ത്രാ​വി​ശ്വേ​ശ്വ​ര​ൻ, മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ശോ​ഭ​ന, റ​സൂ​ൽ പൂ​ക്കു​ട്ടി തു​ട​ങ്ങി​യ അ​ൻ​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശി​ഷ്യ​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം 45 മി​നി​ട്ടാ​ണ്. പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സൂ​ര്യാ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ 102-ാമ​തു ക​ലാ​സൃ​ഷ്ടി​യാ​യ അ​ഗ്നി എ​ന്ന മെ​ഗാ​ഷോ ടാ​ഗൂ​ർ തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും. അ​ടു​ത്ത​മാ​സം ഈ ​ചി​ത്രം യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​കും.

അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ വ​ള്ള​ക്ക​ട​വ് വാ​ർ​ഡി​ലെ പ​ള്ളം ജം​ഗ്ഷ​നി​ലെ അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷാ​ജി​ദാ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് നി​ർ​വ​ഹി​ച്ചു. സി​ഡി​പി​ഒ ഇ​ൻ-​ചാ​ർ​ജ് ശ്രീ​ജ, സൂ​പ്പ​ർ​വൈ​സ​ർ ബ​നാ​സി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.