ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം:​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Tuesday, June 25, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ക​ട​മ്പ​നാ​ട്ട്ഡി​വൈ​എ​ഫ്‍​ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ക​ട​മ്പ​നാ​ട് ന​ടു​വി​ള വീ​ട്ടി​ൽ എം.​മ​ഹേ​ഷ്കു​മാ​ര്‍ (24), ക​ട​മ്പ​നാ​ട് കു​ഴി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സി.​ര​തീ​ഷ്കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേ​റ്റ ര​ഞ്ജി​ത്ത്, രാ​ജേ​ഷ് എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ര​ഞ്ജി​ത്തി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റു.​രാ​ഷ്ട്രീ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​രു​വി​ക്ക​ര സി​ഐ എ​സ്.​ഷി​ബു​കു​മാ​ർ, എ​സ്ഐ മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പ​ത്മ​രാ​ജ്,അ​ലി, രാം​കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, സി​പി​ഒ​മാ​രാ​യ ഷാ​ലു, രാ​ജേ​ഷ്, റി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.