മ​ണ്ണ​ടി​ക്കോ​ണ​ത്ത് വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം: ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും അ​ടി​ച്ചു​ത​ക​ർ​ത്തു
Wednesday, June 26, 2019 12:24 AM IST
കാ​ട്ടാ​ക്ക​ട: മ​ണ്ണ​ടി​ക്കോ​ണ​ത്ത് സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന യു​വാ​വി​ന്‍റെ​യും അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ ക​ർ​ഷ​ക​ന്‍റെ​യും വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ 13 അം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ജ​നാ​ല ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ ബൈ​ക്കും, ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യും അ​ടി​ച്ചു​ത​ക​ർ​ത്തു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് നി​ന്നും ആ​റ് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 13 പേ​രാ​ണ് വ​ടി​വാ​ളും, ഇ​രു​മ്പ് ദ​ണ്ഡു​ക​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​പി​എം മ​ണ്ണ​ടി​ക്കോ​ണം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും, നി​ല​വി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ണ്ണ​ടി​ക്കോ​ണം, മ​ഞ്ഞ​റ​മൂ​ല ഹാ​പ്പി ഹോ​മി​ൽ ടി. ​കു​മാ​ർ, ഇ​യാ​ളു​ടെ ബ​ന്ധു​വും പ​ച്ച​ക്ക​റി വ്യാ​പാ​രി​യും, ക​ർ​ഷ​ക​നു​മാ​യ എ​സ്. എ. ​ഭ​വ​നി​ൽ ഡി. ​ഷി​ബു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ര​ണ്ട് വീ​ടു​ക​ളി​ലു​മാ​യി 18 ജ​നാ​ല ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. കു​മാ​റി​ന്‍റെ ബൈ​ക്ക്, ഷി​ബു​വി​ന്‍റെ ഗു​ഡ്സ് ഓ​ട്ടോ എ​ന്നി​വ വ​ടി​വാ​ൾ കൊ​ണ്ടും ഇ​രു​മ്പ് ദ​ണ്ട് കൊ​ണ്ടും ത​ല്ലി​പ്പൊ​ളി​ച്ചു. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ര​ണ്ട് വീ​ടു​ക​ളി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന അ​ക്ര​മ​ത്തി​നു ശേ​ഷം സം​ഘം ബൈ​ക്കു​ക​ളി​ൽ ക​യ​റി നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് ത​ന്നെ മ​ട​ങ്ങി.
മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടു​കാ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ താ​ൻ മ​ണ്ണ​ടി​ക്കോ​ണ​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു​വെ​ന്നും പ​ർ​ല​മെ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​തി​ന്‍റെ വി​രോ​ധം തീ​ർ​ക്കാ​ൻ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ കു​മാ​റി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ ഷി​ബു ന​ൽ​കി​യ മൊ​ഴി​യി​ൽ രാ​ഷ്ട്രീ​യ വി​രോ​ധ​മ​ല്ല ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നും ക​രു​തു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ സ​ന്തോ​ഷ് പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന കു​മാ​റി​നെ നി​ർ​ജീ​വം​ഗം എ​ന്ന നി​ല​യി​ൽ നാ​ല് മാ​സം മു​ൻ​പ് പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു.

അ​ക്ര​മം ന​ട​ന്ന വീ​ടു​ക​ൾ സി​പി​എം നേ​താ​ക്ക​ൾ രാ​വി​ലെ ത​ന്നെ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും, അ​ക്ര​മി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യാ​ൻ മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​നോ​ടും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും സി​പി​എം കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.​എം. വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, ഡി​സി​സി അം​ഗം എം. ​മ​ഹേ​ന്ദ്ര​ൻ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​മ തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.