വ്യാ​പാ​രി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, June 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി​യി​ലെ പ്ര​ള​യ സെ​സ് ഒ​ഴി​വാ​ക്കു​ക, വാ​റ്റ് കു​ടി​ശി​ക​യ്ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക , അ​ന​ധി​കൃ​ത ക​ട പ​രി​ശോ​ധ​ന നീ​ക്കം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ​ല​യം സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ക്ഷോ​പ​ല​ക്ഷം തൊ​ഴി​ൽ​ര​ഹി​ത​രു​ടെ അ​വ​സാ​ന ആ​ശ്ര​യ​മാ​യ കേ​ര​ള​ത്തി​ലെ വ്യാ​പാ​ര മേ​ഖ​ല കു​ത്ത​ക​ക​ൾ​ക്ക് വേ​ണ്ടി ത​ക​ർ​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ക്കം പാ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു ക​മ​ലാ​ല​യം സു​കു പ​റ​ഞ്ഞു. മൊ​ത്തം വി​റ്റു​വ​ര​വി​ന്‍റെ ഒ​രു ശ​ത​മാ​നം സെ​സ് പി​രി​ക്കു​വാ​നു​ള്ള നീ​ക്കം റീ​ട്ടെ​യി​ൽ വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കും. ജി​എ​സ്ടി​ക്ക് മേ​ൽ മാ​ത്രം ഒ​രു ശ​ത​മാ​നം സെ​സ് എ​ന്ന ധ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന് വി​രു​ദ്ധ​മാ​യാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.
നി​കു​തി വ​രു​മാ​ന ന​ഷ്ടം ടാ​ക്സ് ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റ് മൂ​ല​മാ​ണോ എ​ന്ന​റി​യാ​നു​ള്ള സം​വി​ധാ​നം പോ​ലും ജി​എ​സ്ടി വ​കു​പ്പി​ൽ ഇ​ല്ല. റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​ര​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തും നി​കു​തി​യി​ൽ കു​റ​വ് വ​രു​ത്താ​ൻ കാ​ര​ണ​മാ​യേ​ക്കാം. ന​ട​ക്കാ​ത്ത വ്യാ​പാ​ര​ത്തി​ന് നി​കു​തി പി​രി​ക്കാ​ൻ ക​ട പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നും അ​ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ​സ്.​എ​സ്. മ​നോ​ജ്, നി​ജാം ബെ​ഷി, ടോ​മി കു​റ്റ്യാ​ങ്ക​ൽ, മു​ഹ​മ്മ​ദ് ആ​രി​ഫ്, നെ​ട്ട​യം മ​ധു, ക​ര​മ​ന മാ​ധ​വ​ൻ​കു​ട്ടി, ജെ.​ശ​ങ്കു​ണ്ണി​നാ​യ​ർ, ആ​ര്യ​ശാ​ല സു​രേ​ഷ്, വ​ട്ടി​യൂ​ർ​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, പോ​ത്ത​ൻ​കോ​ട് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , പാ​പ്പ​നം​കോ​ട് രാ​ജ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു