ഒ​ളി​വി​ൽ പോ​യ പ്ര​തി 27 വ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ൽ
Wednesday, June 26, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ഫോ​ട​ക വ​സ്തു നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ള്ള പ്ര​തി 27 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ.
1992 ൽ ​വീ​ടു ക​യ​റി ആ​ക്ര​മി​ച്ച് നാ​ടു​വി​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ക​രി​ക്ക​കം പു​ത്ത​ൻ​വീ​ട്ടി​ൽ പ​ന്നി ബി​ജു എ​ന്നു വി​ളി​ക്കു​ന്ന ബി​ജു​കു​മാ​റി​നെയാണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ​ള​ങ്കോ​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽപേ​ട്ട പോ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സാ​ബു സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ബു, ബി​ജു​കു​മാ​ർ, ജ​യ​ദേ​വ​ൻ, ദീ​പു, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.