വി​ഴി​ഞ്ഞം തു​റ​മു​ഖ വാ​ർ​ഫി​ലെ ഭാ​ര​മ​ള​ക്ക​ൽ യ​ന്ത്ര​ം തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
Monday, July 15, 2019 1:43 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ വാ​ർ​ഫി​ൽ സ്ഥാ​പി​ച്ച ഭാ​ര​മ​ള​ക്ക​ൽ യ​ന്ത്ര​ം തു​രു​മ്പെ​ടു​ത്ത്ന​ശി​ക്കു​ന്നു.​തു​റ​മു​ഖ​ത്ത് കൊ​ണ്ടു​വ​രു​ന്ന വ​സ്തു​ക്ക​ളു​ടെ ഭാ​ര​മ​ള​ന്ന് നി​കു​തി​യീ​ടാ​ക്കി സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ‍​യി സ്ഥാ​പി​ച്ച യ​ന്ത്ര​ത്തി​ൽ ഇ​തു​വ​രെ​യും ഭാ​രം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പു​തി​യ വാ​ർ​ഫി​ൽ ഉ​റ​പ്പി​ച്ച യ​ന്ത്ര​ത്തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ പ​രി​പാ​ലി​ക്കാ​നോ ആ​രും മെ​ന​ക്കെ​ട്ടി​ല്ല.

വാ​ർ​ഫി​ലേ​ക്ക് വൈ​ദ്യു​ത​ക​ണ​ക്ഷ​ൻ കി​ട്ടു​ന്ന​തി​ന് മു​ന്പു ത​ന്നെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ബ്രി​ഡ്ജ​് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി​യെ​ത്തി​യ​പ്പോ​ഴെ​ക്കും യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​തെ​യു​മാ​യി. മാ​ലി​ക്കും ല​ക്ഷ​ദ്വീ​പി​ലേ​ക്കു​മാ​യി ക​രി​ങ്ക​ല്ല്, പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റി അ​യ​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് വ​രു​മാ​നം കൂ​ട്ടാ​ൻ യ​ന്ത്രം സ്ഥാ​പി​ച്ച​ത്. ക​യ​റ്റി​റ​ക്ക് അ​വ​സാ​നി​ച്ച​പ്പോ​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് കൊ​ണ്ടു​വ​രു​ന്ന വ​സ്തു​ക്ക​ൾ അ​ള​ന്ന് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല.