മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ "ഇ​ന്ത്യാ ഫോ​ര്‍​ട്ട്' ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, July 15, 2019 1:44 AM IST
ക​ഴ​ക്കൂ​ട്ടം : മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക​ലാ​വ​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി മാ​ജി​ക് അ​ക്കാ​ഡ​മി​യും കേ​ര​ള സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്സ് സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം വേ​ദി "ഇ​ന്ത്യാ ഫോ​ര്‍​ട്ട്' ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ​വ​ര്‍​ണ​ര്‍ റി​ട്ട.​ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി കെ.​കെ ശൈ​ല​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് അ​നു​യാ​ത്രാ അം​ബാ​സ​ഡേ​ഴ്സും മാ​താ പേ​രാ​മ്പ്ര​യി​ലെ ക​ലാ​കാ​ര​ന്മാ​രും ചേ​ര്‍​ന്ന് ന​യി​ക്കു​ന്ന ജ​യ്ഹി​ന്ദ് പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന നാ​ട​കാ​വ​ത​ര​ണ​ത്തി​നാ​യാ​ണ് ഈ ​വേ​ദി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യാ ഫോ​ര്‍​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ ക​ലാ​വ​ത​ര​ണം ന​ട​ത്തു​ക.