നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ക്യൂ ​ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു
Tuesday, July 16, 2019 1:22 AM IST
അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നീ​ണ്ട ക്യൂ ​രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു.
രാ​വി​ലെ എ​ട്ടി​നാ​ണ് ഒപി​യു​ടെ സ​മ​യ​മെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ വൈ​കി വ​രു​ന്ന​തും ഒ​പി കൗ​ണ്ട​റു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച​യും രോ​ഗി​ക​ളെ വ​ല​ക്കു​ക​യാ​ണ്.

ഒ​പി​യി​ലെ നീ​ണ്ട ക്യൂ ​പ​രി​ഹ​രി​ക്കാ​ൻ ആ​ശു​പ​ത്രി സു​പ്ര​ണ്ടോ, അ​ധി​കൃ​ത​രോ മെ​ന​ക്കെ​ടു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സി​കി​ൻ, ഓ​ർ​ത്തോ, ഗൈ​ന​ക് തു​ട​ങ്ങി​യ ഒപി​ക​ളി​ൽ ടി​ക്കറ്റുക​ൾ​ക്കു​ള്ള ടോ​ക്ക​ണു​ക​ളു​ടെ വി​ത​ര​ണം 100 എ​ണ്ണ​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​തി​നാ​ൽ 10 നു​ശേ​ഷ​മെ​ത്തു​ന്ന പ​ല​രോ​ഗി​ക​ൾ​ക്കും ഡോ​ക്ട​റെ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. തീ​ര​ദേ​ശ​ത്തു നി​ന്നു​ൾ​പ്പെ​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ പ​ല​രും അ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രിക​ളെ ആ​ശ്ര​യി​ക്കു​ന്ന​തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ നി​ത്യ സം​ഭ​വ​മാ​ണ്.