ത​ല​യ​ല്‍ കേ​ശ​വ​ന്‍​നാ​യ​ര്‍ അ​നു​സ്മ​ര​ണം
Tuesday, July 16, 2019 1:22 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വി​ല്‍​പ്പാ​ട്ട് ക​ലാ​കാ​ര​ന്‍ ത​ല​യ​ല്‍ എ​സ്. കേ​ശ​വ​ന്‍​നാ​യ​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം ഫ്രാ​ന്‍ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍ .ആ​ര്‍.​സി. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്രാ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​കെ. ജ​യ​കു​മാ​ര്‍, ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​ണ്‍​പ​ക​ല്‍ അ​വ​നീ​ന്ദ്ര​കു​മാ​ര്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ന്പി, മ​ഞ്ച​ത്ത​ല സു​രേ​ഷ്, കു​ള​ത്തൂ​ര്‍ ആ​ര്‍. സു​കു​മാ​ര​ന്‍​നാ​യ​ര്‍, ഒ​ഡേ​സ സു​രേ​ഷ്, മ​ണ​ലൂ​ര്‍ ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍, എം. ​ര​വീ​ന്ദ്ര​ന്‍, ത​ല​യ​ല്‍ പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.