യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, July 17, 2019 12:30 AM IST
വ​ർ​ക്ക​ല: മീ​ൻ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന് ക​ട​ൽ​ത്തീ​ര​ത്തി​ട്ട് യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.
വ​ർ​ക്ക​ല രാ​മ​ന്ത​ളി ന​ബീ​സ​ത്ത് മ​ൻ​സി​ലി​ൽ ജ​ഹാം​ഗീ​റി(44)​നെ മ​ർ​ദി​ച്ച കേ​സി​ൽ വ​ർ​ക്ക​ല ചി​ല​ക്കൂ​ർ ഫി​ഷ​ർ​മാ​ൻ കോ​ള​നി​യി​ൽ ഷ​മീ​ർ(24), ചി​ല​ക്കൂ​ർ വ​ട്ട​വി​ള മ​ല​പ്പു​റം പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദി​ഖ്(24), ഓ​ട​യം കി​ഴ​ക്കേ​പ്പ​റ​മ്പ് വീ​ട്ടി​ൽ റി​യാ​സ്(25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഏ​ഴി​ന് ആ​ലി​യി​റ​ക്കം ക​ട​ൽ​ത്തീ​ര​ത്താ​യി​രു​ന്നു സം​ഭ​വം.
ക​ട​പ്പു​റ​ത്ത് ചൂ​ണ്ട​യി​ട്ടു​കൊ​ണ്ടി​രു​ന്ന ജ​ഹാം​ഗീ​റി​നോ​ട് പ്ര​തി​ക​ൾ മ​ത്സ്യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ൾ വി​സ​മ്മോ​തി​ച്ച​തോ​ടെ ജ​ഹാം​ഗീ​റി​നെ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
വ​ർ​ക്ക​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ഗോ​പ​കു​മാ​ർ, എ​സ്ഐ ജി.​എ​സ്.​ശ്യാം​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.