മു​ട്ട​ത്ത​റ ഫ്ളാ​റ്റു​ക​ളെ കെ​ട്ടി​ട നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി
Thursday, July 18, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ന്‍റെ ഫോ​ർ​ട്ട് സോ​ണ​ൽ പ​രി​ധി​യി​ൽ വ​രു​ന്ന മു​ട്ട​ത്ത​റ​യി​ലെ 174 ഫ്ളാ​റ്റു​ക​ളെ വ​സ്തു നി​കു​തി​യി​ൽ (കെ​ട്ടി​ട നി​കു​തി) നി​ന്നും ഒ​ഴി​വാ​ക്കി കോ​ർ​പ്പ​റേ​ഷ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള പു​ന​ര​ധി​വാ​സ ഫ്ളാ​റ്റി​നെ കെ​ട്ടി​ട നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണു തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ചു മേ​യ​റു​മാ​യും കോ​ർ​പ​റേ​ഷ​നു​മാ​യും മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നു കോ​ർ​പ​റേ​ഷ​ൻ ഇ​തു സം​ബ​ന്ധി​ച്ചു ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു.
വ​ലി​യ​തു​റ സ്വീ​വേ​ജ് ഫാ​മി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വ​ലി​യ തു​ക ക​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
540 ച​തു​ര​ശ്ര അ​ടി​യി​ൽ സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​നാ​ലും വ​സ്തു നി​കു​തി​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മേ​യ​റു​മാ​യി മ​ന്ത്രി ന​ട​ത്തി​യ പ്ര​ത്യേ​ക ച​ർ​ച്ച​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​സ്തു​നി​കു​തി​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കി കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.