റേ​ഷ​ന​രി ത​ട്ടി​യെ​ടു​ത്ത വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
Thursday, July 18, 2019 12:30 AM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന റേ​ഷ​ന​രി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​രി കൊ​ണ്ടു​പോ​യ വാ​ഹ​നം പോ​ലീ​സ്പി​ടി​ച്ചെ​ടു​ത്തു.​ഇ​ന്ന​ലെ രാ​വി​ലെ യാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.​ഇ​ഞ്ചി​വി​ള​ക്കു​സ​മീ​പം വാ​ഹ​നം ക​ണ്ട നാ​ട്ടു​കാ​ർ വാ​ഹ​ന ഉ​ട​മ​യെ വി​വ​രം​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് റേ​ഷ​ന​രി പാ​റ​ശാ​ല​യി​ലെ ഗ്രാ​മ​ത്തി​ൽ വ​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​ർ​ന്ന് വ​ന്ന സം​ഘം​ത​ട്ടി​യെ​ടു​ത്ത​ത്.

തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ശ്വാ​സ​കോ​ശം ചു​രു​ങ്ങു​ന്ന രോ​ഗ​ത്തെ​പ്പ​റ്റി​യും അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ശ്വാ​സ​കോ​ശ​രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​രാ​ജ​ഗോ​പാ​ല്‍, ഡോ. ​സ​ഞ്ജീ​വ് നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.