ടൗ​ണ്‍ പ്ലാ​നിം​ഗ് അ​ദാ​ല​ത്ത്: 181 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു
Thursday, July 18, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ൽ തീ​ർ​പ്പാ​ക്കാ​തെ ശേ​ഷി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ദേശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ഏ.​സി. മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ ടൗ​ണ്‍ പ്ലാ​നിം​ഗ് അ​ദാ​ല​ത്തി​ൽ ആ​കെ 181 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു. ഇ​തിൽ 48 അ​പേ​ക്ഷ​ക​ർ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നും 68 പേ​ർ​ക്ക് ഒ​ക്കു​പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നും അ​ദാ​ല​ത്തി​ൽ തീ​രു​മാ​നി​ച്ചു. തീ​ർ​പ്പാ​ക്കി​യ ഫ​യ​ലു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. 10 ഫ​യ​ലു​ക​ൾ ടൗ​ണ്‍ പ്ലാ​നിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. 13 ഫ​യ​ലു​ക​ൾ സ​ർ​ക്കാ​ർ റ​ഗു​ല​റൈ​സേ​ഷ​നും ഒ​രു അ​പേ​ക്ഷ കെ​എ​സ്‌​സി ഇ​സെ​ഡ്എം​എ യു​ടെ പ​രി​ഗ​ണ​ന​യ്ക്കും ഒ​രു അ​പേ​ക്ഷ എ​യ​ർ​പോ​ർ​ട്ടി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി. മ​റ്റ് ഫ​യ​ലു​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി.
മേ​യ​ർ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി ഏ.​സി.​മൊ​യ്തീ​ൻ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നോ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഉ​ണ്ടാ​കു​ന്ന പി​ഴ​വു​ക​ൾ മൂ​ല​മാ​ണ് പ​ല​പ്പോ​ഴും ക​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഇ​തി​ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ൽ വി.​കെ.​പ്ര​ശാ​ന്ത്, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, എ​സ്.​എ​സ്.​സി​ന്ധു, കെ.​ശ്രീ​കു​മാ​ർ, എ​സ്. പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ, സ​മി ജ്യോ​തി​ഷ്, സി.​സു​ദ​ർ​ശ​ന​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സ്, ത​ദേശ ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ, എ​ൽ​എ​സ്ജി​ഡി ചീ​ഫ് എ​ൻ​ജി​നി​യ​ർ സ​ജി​കു​മാ​ർ, ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ർ കെ.​എ​സ്.​ഗി​രി​ജ. , ജി​ല്ലാ ഫ​യ​ർ ആ​ന്‍​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​ബ്ദു​ൾ കെ.​റ​ഷീ​ദ്, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ വി.​ആ​ർ. രേ​ഖ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ദീ​പ, എം.​കെ.​രാ​ജ​ൻ എ​ന്നി​വ​രും വി​വി​ധ വ​കു​പ്പു​ക​ളിð നി​ന്നു​ള്ള ഉ​ദ്യേ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. രാ​വി​ലെ 11.30 ന് ​ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് വൈ​കു​ന്നേ​രം 7.30 നാ​ണ് അ​വ​സാ​നി​ച്ച​ത്.