ജ​ന​മൈ​ത്രി ​പോ​ലീ​സ് ഇ​നി ടാ​ൻ​സാ​നി​യായിലും
Friday, July 19, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​മൈ​ത്രി പോ​ലീ​സിം​ഗി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കാ​നും ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ ടാ​ൻ​സാ​നി​യ​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി സു​ര​ക്ഷാ സ​മി​തി മീ​റ്റിം​ഗ്, ബീ​റ്റ് മീ​റ്റിം​ഗ്, ഭ​വ​ന സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ത്തി. ടാ​ൻ​സാ​നി​യ​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണർ എം​ഗ​ൽ ബ​ർ​ട്ട് ഇ​സ്ദോ​ർ​കി​യോ​ണ്ടോ, പോ​ലീ​സ് സൂ​പ്ര​ണ്ട് ഹം​സ ദ​ലീ​ഫ് ഛീബി ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് വ​നി​ത​ക​ൾ അ​ട​ക്കം ഏ​ഴു പേ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.
ഐ​ജി ശ്രീ​ജി​ത്ത്, ഡി​സി​പി ആ​ദി​ത്യ, ന​ർ​ക്കോ​ട്ടി​ക് സെ​ല്ല് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ എ​ന്നി​വ​ർ ജ​ന​മൈ​ത്രി പോ​ലീ​സിം​ഗി​നെ​ക്കു​റി​ച്ച് വി​വ​രി​ച്ചു. ഐ​ജി ശ്രീ​ജി​ത് ജ​ന​മൈ​ത്രി പോ​ലീ​സിം​ഗി​നെ​ക്കു​റി​ച്ചും സ്റ്റേ​ഷ​ൻ ഐ​എ​സ്എ​ച്ച്ഒ കെ.​എ​സ്. അ​രു​ണ്‍​കു​മാ​ർ, എ​സ്ഐ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ജ​ന​മൈ​ത്രി സി​ആ​ർ​ഒ ആ​ൻ​ഡ് പി​ആ​ർ​ഒ എ​സ്ഐ ബാ​ബു, കോ-​ഒാർഡി​നേ​റ്റ​ർ​മാ​രാ​യ പി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജി. ​സ​തീ​ഷ് ച​ന്ദ്ര​ൻ, പി.​കെ. ലം​ബോ​ധ​ര​ൻ നാ​യ​ർ, എ​ന്നി​വ​ർ ജ​ന​മൈ​ത്രി പോ​ലീ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള ഗു​ണ​ങ്ങ​ളെ​പ്പ​റ്റി വി​വ​രി​ച്ചു.
ഐ​ജി ശ്രീ​ജി​ത്തി​നോ​ടൊ​പ്പം ടാ​ൻ​സാ​നി​യ​ൻ സം​ഘം തേ​ക്കും​മൂ​ട് ബ​ണ്ട് കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. ചാ​ല​ക്കു​ടി റ​സി​ഡ​ൻ​സി​ൽ 24 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന്‍റെ ഗു​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​ൻ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.
തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലു​ള്ള നി​ർ​ഭ​യ സെ​ന്‍റ​റി​ൽ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്‌​സി​പി​ഒ സു​ൽ​ഫ​ത്തു​മാ​യി ന​ട​ത്തി​യ സ്വ​യ​ര​ക്ഷ പ്രോ​ഗ്രാ​മി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തു.