ജ​ന​ഹി​തം സ്വീ​ക​രി​ക്കു​ന്ന​താ​ണ് രാ​മ രാ​ജ്യം: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Friday, July 19, 2019 12:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജ​ന​ഹി​തം സ്വീ​ക​രി​ക്കു​ന്ന​താ​ണ് രാ​മ​രാ​ജ്യ​മെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ.വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല ക​ലാ​സാം​സ്കാ​രി​ക മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച രാ​മാ​യ​ണ സം​ഘ പാ​രാ​യ​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​കെ.​മു​ര​ളി എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്.​ഷാ​ജി, വെ​ഞ്ഞാ​റ​മൂ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം. റൈ​സ്, മോ​ഹ​ന​ൻ, എം.​എ​ച്ച്. നി​സാ​ർ, വി.​എ​സ്.​ബി​ജു കു​മാ​ർ. പി. ​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.