വാ​മ​ന​പു​രം സർവീസ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു
Saturday, July 20, 2019 12:28 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അം​ഗ​ങ്ങ​ളു​ടെ മെ​മ്പ​ർ​ഷി​പ്പു​ക​ൾ അ​ന്യാ​യ​മാ​യി നീ​ക്കം ചെ​യ്യു​ന്നു എ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വ​ച്ചു .

\നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​യി​ര​ത്തി​ല​ധി​കം മെ​മ്പ​ർ​ഷി​പ്പു​ക​ളാ​ണ് ഇ​തി​ന​കം നീ​ക്കം ചെ​യ്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. മോ​ഹ​ന​ച​ന്ദ്ര​ൻ , ര​ജീ​വ് പി.​നാ​യ​ർ, ശോ​ഭ​ന​ത്തി​ൽ ജെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്.​ഷെ​ർ​ളി, ഗി​രി​ജ വി​ജ​യ​ൻ ,ശ്രീ​ജ, ര​തീ​ഷ്, ബാ​ബു, രാ​ജു ഇ​രു​ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.