തെ​ര​ച്ചി​ൽ പ്ര​ഹ​സ​ന​മാ​ണെ​ന്ന് ആ​ക്ഷേ​പം: ക​ള​ക്ട​ർ​ക്കു മു​ന്നി​ൽ രോ​ഷാ​കു​ല​രാ​യി നാ​ട്ടു​കാ​ർ
Saturday, July 20, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പ്ര​ഹ​സ​ന​മെ​ന്നാ​രോ​പി​ച്ച് വി​ഴി​ഞ്ഞ​ത്തെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ന്നി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രോ​ഷാ​കു​ല​രാ​യി. തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ചെ​റു ക​പ്പ​ലു​ക​ൾ തെ​ര​ച്ചി​ലി​നി​റ​ങ്ങു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും പ്ര​തി​ഷേ​ധി​ച്ച​ത്. പ​രാ​തി​ക​ൾ കേ​ട്ട ക​ള​ക്ട​ർ ഇ​വ​രെ അ​നു​ന​യി​പ്പി​ച്ചു.
അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച നാ​വി​ക സേ​ന​യു​ടെ ഡോ​ണി​യ​ർ വി​മാ​നം തെ​ര​ച്ചി​ലി​ന് എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ ജി​ല്ലാ ക​ള​ക്ട​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. ക​ള​ക്ട​ർ വി​ഴി​ഞ്ഞ​ത്തെ തീ​ര​സം​ര​ക്ഷ​ണ​സേ​നാ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഡോ​ണി​യ​ർ വി​മാ​ന​വും എ​യ​ർ ക്രാ​ഫ്റ്റും തെ​ര​ച്ചി​ലി​നെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശാ​ന്ത​രാ​യ​ത്. തെ​ര​ച്ചി​ലി​ന് പോ​കു​ന്ന തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ബോ​ട്ടി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ശ്യ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ക​ള​ക്ട​ർ തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ച്ചു. കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ രാ​വി​ലെ മു​ത​ൽ വി​ഴി​ഞ്ഞ​ത്തെ പ​ഴ​യ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യു​മാ​യി ക​ഴി​യു​ക​യാ​ണ്. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യും പു​ല്ലു​വി​ള, വി​ഴി​ഞ്ഞം ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രും ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ഇ​തി​നി​ട​യി​ൽ പൂ​വാ​ർ ഭാ​ഗ​ത്ത് ഒ​രു വ​ള്ളം ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റു വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.