ക​ട​ല​മ്മ ക​നി​ഞ്ഞെ​ങ്കി​ലും കാ​ലാ​വ​സ്ഥ ച​തി​ച്ചു
Saturday, July 20, 2019 12:28 AM IST
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ
വി​ഴി​ഞ്ഞം: ക​ലു​ഷി​ത​മാ​യ ക​ട​ൽ ബു​ധ​നാ​ഴ്ച പെ​ട്ടെ​ന്ന് ശാ​ന്ത​മാ​യി. ക​റ്റും കോ​ളും മാ​റി സൂ​ര്യ​പ്ര​കാ​ശം പ​ര​ത്തു​ന്ന തെ​ളി​ഞ്ഞ ആ​കാ​ശ​വും ക​ണ്ട​തോ​ടെ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് വ​ള്ള​മി​റ​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ന​സു നി​റ​ഞ്ഞു. സീ​സ​ണാ​യി​ട്ടും മീ​നി​ല്ലാ​തെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ ക​ട​ല​മ്മ ശാ​ന്ത​യാ​യെ​ന്ന് അ​വ​ർ ക​രു​തി.
കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തി​ര​ക​ൾ ശാ​ന്ത​മാ​യ ക​ട​ലി​ൽ അ​ന്ന​ത്തി​ന് വ​ഴി​തേ​ടി​യു​ള്ള​വ​രു​മാ​ന​ത്തി​നാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ നി​ര​വ​ധി വ​ള്ള​ങ്ങ​ളി​റ​ങ്ങി. ദി​വ​സ​ങ്ങ​ളാ​യി ഇ​ള​കി മ​റി​ഞ്ഞി​രു​ന്ന ക​ട​ല​മ്മ ക​നി​വ് തേ​ടി ആ​ദ്യ​മെ​ത്തി​യ​വ​രെ മീ​ൻ കൊ​ണ്ട് അ​നു​ഗ്ര​ഹി​ച്ചു. ഇ​തോ​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത​പ​ല​രും മീ​ൻ വാ​രാ​ൻ ഉ​ൾ​ക്ക​ട​ൽ വ​രെ യാ​ത്ര​യാ​യി.
ഓ​ഖി ദു​ര​ന്തം ത​ക​ർ​ത്ത വ​ള്ള​ത്തി​ന് പ​ക​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി പു​ഷ്പ​രാ​ജ​ൻ ആ​റ് മാ​സം മു​ൻ​പ് വാ​ങ്ങി​യ പു​തി​യ വ​ള്ള​ത്തി​ലാ​യി​രു​ന്നു ആ​ന്‍റ​ണി​യും ലൂ​യി​സും യേ​ശു​ദാ​സ​നും ബെ​ന്നി​യും പു​റ​പ്പെ​ട്ട​ത്. തീ​ര​ത്തു നി​ന്ന് പ​ത്തൊ​ൻ​പ​ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ ഇ​വ​ർ വ​ല​വി​രി​ച്ച​തും മീ​ൻ പി​ടി​ക്കു​ന്ന​തും മ​റ്റ് വ​ള്ള​ക്കാ​ർ ക​ണ്ടി​രു​ന്നു. ഇ​വ​രോ​ട് കു​ശ​ലം പ​റ​ഞ്ഞ് പ​ല​രും മ​ട​ങ്ങി . മീ​ൻ കി​ട്ടി​യ​വ​ർ രാ​ത്രി​യി​ലും രാ​വി​ലെ​യു​മാ​യി തീ​ര​ത്ത​ണ​ഞ്ഞെ​ങ്കി​ലും കാ​ണാ​താ​യ​വ​രു​ടെ വ​ള്ളം മാ​ത്രം എ​ത്തി​യി​ല്ല. ഇ​തോ​ടെ​വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ശേ​ഷം തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ധി​ച്ചു.
വൈ​കു​ന്നേ​രം മു​ന്നോ​ടെ നാ​ല് ജീ​വ​നു​ക​ളെ​യും ര​ക്ഷി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലെ​ത്തി. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ശാ​ന്ത​മാ​യി​രു​ന്ന ക​ട​ൽ ക്ഷോ​ഭി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലു​ക​ൾ എ​ല്ലാം വി​ഫ​ല​മാ​യി.