വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ​യാ​ൾ എക്സൈസിന്‍റെ പി​ടി​യി​ൽ
Sunday, July 21, 2019 12:45 AM IST
ആ​റ്റി​ങ്ങ​ൽ: വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ​യാ​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ എ​ക്സൈ​സും ചി​റ​യി​ൻ​കീ​ഴ് എ​ക്സൈ​സ് ടീ​മും ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ലാ​ണ് അ​ഴൂ​ർ, പെ​രു​ങ്കു​ഴി പൊ​ന്നു കെ​ട്ടി​യ​വി​ളാ​കം വീ​ട്ടി​ൽ ര​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ടി​ന് പു​റ​ത്ത് പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​യും 30 ഗ്രാം ​കഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ആ​റ്റി​ങ്ങ​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പി​ഒ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, ബി​നു താ​ജു​ദീ​ൻ സി ​ഇ​ഒ​മാ​രാ​യ അ​രു​ൺ മോ​ഹ​ൻ, സു​ർ​ജി​ത്ത്, ര​തീ​ഷ്, ഷി​ബു, ബി​നു, ഡ​ബ്ല്യൂ​സി​ഇ​ഒ ട്യൂ​മ, ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.