വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ക​ട​ക​ളി​ൽ എ​ക്സൈ​സ്, ഫു​ഡ്സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന
Sunday, July 21, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം റേ​ഞ്ച് എ​ക്സൈ​സും ഫു​ഡ്സേ​ഫ്റ്റി വാ​മ​ന​പു​രം സ​ർ​ക്കി​ളും സം​യു​ക്ത​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​മ​ന​പു​രം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഷ​മീ​ർ ഖാ​ന്‍റെ​യും വാ​മ​ന​പു​രം സ​ർ​ക്കി​ൾ ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ ഇ​ന്ദു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വെ​ഞ്ഞാ​റ​മൂ​ട് സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ സൂ​ക്ഷി​ക്കാ​ത്ത​തി​നും വെ​ഞ്ഞാ​റ​മൂ​ട് ടൗ​ണി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ഫാ റെ​സ്റ്റോ​റ​ന്‍റ് എ​ന്ന സ്ഥ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്പ​ന​യി​ല്ലാ​യെ​ന്നും ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.