ക​രിം​കു​ളം ക​ല്ലു​മു​ക്ക് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Monday, July 22, 2019 12:47 AM IST
വി​ഴി​ഞ്ഞം: ക​രിം​കു​ളം ക​ല്ലു​മു​ക്ക് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. കാ​ണി​ക്ക​വ​ഞ്ചി​യും ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യും 25 സ്വ​ർ​ണ​പ്പൊ​ട്ടും ഒ​രു സ്വ​ർ​ണ​ത്താ​ലി​യും മോ​ഷ​ണം പോ​യി.​വെ​ള്ളി​യാ​ഴ്ച രാ​ത്രി പൂ​ജ​ക്ക് ശേ​ഷം ന​ട​അ​ട​ച്ച ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യ​മ​റി​യു​ന്ന​ത്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ഴ​ക്കാ​ല ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെ​ള്ള​റ​ട: കാ​ക്ക​തൂ​ക്കി യു​വ​ശി​ല്പി വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഴ​ക്കാ​ല ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ജി​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല​ഗം ജെ. ​ഗീ​ത, സി. ​ബാ​ല​രാ​ജ്, വി. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.