ക​വ​ണ​ശേ​രി - പ​ണ​യി​ൽ പാ​ലം നി​ർ​മാ​ണം അ​ന​ശ്ചി​ത​ത്വ​ത്തി​ൽ
Monday, July 22, 2019 12:47 AM IST
ആ​റ്റി​ങ്ങ​ൽ: പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ ക​വ​ണ​ശേ​രി - പ​ണ​യി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​ൽ കി​ഴു​വി​ലം ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്.
സ്കെ​ച്ചും, പ്ലാ​നു​മ​ട​ക്കം പാ​ല​ത്തി​നാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച് ന​ബാ​ർ​ഡി​ൽ നി​ന്നും 52 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ന്നും എ​ന്നി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ്, ബ്ലോ​ക്ക് ഓ​ഫീ​സ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ലേ​ക്കും ഗ​താ​ഗ​തം തു​ട​രാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​പാ​ലം. നി​ല​വി​ൽ മാ​മം ന​ദി​ക്ക് കു​റു​കേ​യു​ള്ള കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ത​വ​ഴി​യാ​ണ് നാ​ട്ടു​കാ​രു​ടെ കാ​ൽ​ന​ട​യാ​ത്ര.
വാ​ഹ​ന​ത്തി​ലാ​ണെ​ങ്കി​ൽ പു​ളി​മൂ​ട് വ​ഴി​യും ചെ​റു​വ​ള്ളി​മു​ക്ക് വ​ഴി​യും മ​റ്റും കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി വേ​ണം യാ​ത്ര തു​ട​രാ​ൻ. പാ​ല​ത്തി​ന് ഇ​രു​വ​ശ​വും അ​പ്രോ​ച്ച് റോ​ഡു​ക​ളു​മു​ണ്ട്.
പാ​ലം പ​ണി തു​ട​ങ്ങാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.