ന​ഗ​ര​ത്തി​ൽ ഇ​ന്നു രാവിലെ 10 മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, July 22, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ മാർച്ച് തീരുന്നതുവരെയാണ് നിയന്ത്രണം.
ആ​ർ​ആ​ർ ലാ​ന്പ്-​പ​ബ്ലി​ക് ലൈ​ബ്ര​റി - ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം - വി​ജെ​ടി - സ്പെ​ൻ​സ​ർ - സ്റ്റാ​ച്യു - ആ​യൂ​ർ​വേ​ദ കോ​ള​ജ് വ​രെ​യു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
ന​ഗ​ര​ത്തി​ലെ എം​ജി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ്ര​ക​ട​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ നി​ന്നും തി​രി​ഞ്ഞ് ന​ന്ദാ​വ​നം - ബേ​ക്ക​റി - പ​ന​വി​ള വ​ഴി പോ​ക​ണം.
പേ​ട്ട ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട-​ത​ന്പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് വ​ഞ്ചി​യൂ​ർ, കൈ​ത​മു​ക്ക്, ചെ​ട്ടി​കു​ള​ങ്ങ​ര, ഓ​വ​ർ​ബ്രി​ഡ്ജ് വ​ഴി പോ​ക​ണം.
കി​ഴ​ക്കേ​കോ​ട്ട/​ത​ന്പാ​നൂ​രി​ൽ നി​ന്നും ദേ​ശീ​യ​പാ​ത/​എം​സി/​നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​വ​ർ ബ്രി​ഡ്ജ് നി​ന്നും തി​രി​ഞ്ഞു തൈ​ക്കാ​ട്, മേ​ട്ടു​ക്ക​ട, വ​ഴു​ത​ക്കാ​ട്, വെ​ള്ള​യ​ന്പ​ലം വ​ഴി പോ​ക​ണം.
കൂ​ടാ​തെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04712558731, 32.