സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ ജി​ല്ല മാ​തൃ​ക: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ
Thursday, August 15, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി മൊ​യ്തീ​ൻ.
ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​നും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ട​ണ്‍ ക​ണ​ക്കി​ന് അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങി​ളേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്.
ദു​ര​ന്ത​സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും ത​മ്മി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ ഈ ​കൂ​ട്ടാ​യ്മ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ത​ന​ത് ഫ​ണ്ടും പ്ലാ​ൻ ഫ​ണ്ടും പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി അ​വ​ശ്യാ​നു​സ​ര​ണം വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്ഷ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
അ​വ​ശ്യ​മ​രു​ന്നു​മാ​യി പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ഹ​നം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലെ ക​ള​ക്ഷ​ൻ പോ​യി​ന്‍റി​ൽ സേ​വ​നം നോ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും മ​ന്ത്രി​മാ​ർ അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.