കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, October 23, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം : നാ​ളെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കാ​നി​രി​ക്കെ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​റും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്തും വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.
ഇ​രു​വ​രും പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ ക​ണ​ക്കി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ​കു​മാ​ർ അ​യ്യാ​യി​ര​ത്തി​ന്മേ​ൽ വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ക്കു​മെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​യ്ക്കും ഈ ​ക​ണ​ക്കി​നോ​ടാ​ണു യോ​ജി​പ്പ്. ഇ​ട​തു സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് ഏ​ഴാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും ഇ​ട​യ്ക്കു​ള്ള വോ​ട്ടി​ൽ ജ​യി​ക്കു​മെ​ന്നാ​ണു സി​പി​എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ. ഈ ​ക​ണ​ക്കു ത​ന്നെ​യാ​ണു സ്ഥാ​നാ​ർ​ഥി​യ്ക്കും പ​റ​യാ​നു​ള്ള​ത്. എ​ന്നാ​ൽ വി​ജ​യി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ വ​ലി​യ ആ​ശ​ങ്ക​യാ​ണു ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു​ള്ള​ത്.
ഇ​ന്ന​ലെ പ​ട്ടാ​ഴി ദേ​വീ ക്ഷേ​ത്ര​ത്തി​ലും പി​ര​പ്പ​ൻ​കോ​ട് ശ്രീ ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​ർ ദ​ർ​ശ​നം ന​ട​ത്തി. 11 ന് ​ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു അ​വ​ലോ​ക​നം. പി​ന്നീ​ടു കാ​ഞ്ഞി​രം​പാ​റ കോ​ള​നി​യി​ലെ മ​ര​ണ വീ​ട്ടി​ലെ​ത്തി.
അ​തി​നു​ശേ​ഷം ചാ​ന​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച. വൈ​കു​ന്നേ​ത​രം മു​ത​ൽ രാ​ത്രി വ​രെ പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ജ​യ​സാ​ധ്യ​ത​യെ സം​ബ​ന്ധി​ച്ചു ച​ർ​ച്ച. ഇ​തി​നി​ടെ നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളും. എ​ല്ലാ​വ​രോ​ടും ജ​യി​ക്കും ഉ​റ​പ്പ് എ​ന്ന മ​റു​പ​ടി​യും.
ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്ത് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും നേ​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​യ്ക്കും അ​വി​ടെ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സി​ലേ​യ്ക്കും. അ​വി​ടെ നേ​താ​ക്ക​ളു​മൊ​ത്തു അ​വ​ലോ​ക​നം.
പി​ന്നീ​ട് കാ​ഞ്ഞി​രം​പാ​റ​യി​ലെ മ​ര​ണ​വീ​ട്ടി​ലേ​യ്ക്ക്. പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ പ​ട്ട​ത്തു​ള്ള അ​മ​ലി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു അ​ടു​ത്ത സ​ന്ദ​ർ​ശ​നം. വൈ​കു​ന്നേ​രം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രു​മാ​യി കു​ശ​ലം പ​റ​ഞ്ഞ​ശേ​ഷം രാ​ത്രി ക​ഴ​ക്കൂ​ട്ട​ത്തെ വീ​ട്ടി​ലേ​യ്ക്കു മ​ട​ക്കം.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷും പാ​ർ​ട്ടി നേ​തൃ​ത്വ​വും ആ​ശ​ങ്ക​യി​ലാ​ണ്. ബി​ജെ​പി വോ​ട്ടു​ക​ൾ ചെ​യ്യി​ക്കാ​ൻ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നു മു​തി​ർ​ന്ന നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ ത​ന്നെ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.