മീ​ൻ​മൂ​ട് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Friday, January 17, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ തേ​മ്പാം​മൂ​ട് മീ​ൻ​മൂ​ട് പാ​ല​ത്തി​ലൂ​ടെ പോ​യ വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. 70 വ​ർ​ഷം പ​ഴ​ക്കം ചെ​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​യു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് തേ​മ്പാം​മൂ​ട് യു​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു വാ​ഹ​ന​ക​ൾ ത​ട​ഞ്ഞ​ത്.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​നു പൊ​ട്ട​ലു​ക​ളും വി​ള്ള​ലു​ക​ളുമുണ്ട്. അ​മി​ത ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ഇ​തു​വ​ഴി പോ​കു​ന്ന​തു​മൂ​ലം പാ​ലം ഏ​ത് നി​മി​ഷ​വും പൊ​ളി​ഞ്ഞ് വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ര​ജി​ത്ത് തേ​മ്പാ​മൂ​ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ടൗ​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ,വൈ​സ്പ്ര​സി​ഡ​ന്‍റ് റോ​ഷ​ൻ, അ​മാ​ൻ, അ​ല്ലാ​മീ​ൻ, സു​ധീ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മീ​പ​ത്തെ ക്വാ​റി മാ​നേ​ജ്മെ​ന്‍റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ സ​ഞ്ച​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ന്മേ​ൽ പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു.