പീ​ഡ​ന​ക്കേ​സ് പ്ര​തി സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Tuesday, January 28, 2020 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച വി​രോ​ധ​ത്തി​ൽ പ്ര​തി പോ​ലീ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണ​ക്കാ​ട് എം​എ​സ്കെ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന സു​ധീ​ഷ് (24) ആ​ണ് പ്ര​തി. പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​യി​ലെ ഞ​ര​ന്പു​ക​ൾ മു​റി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​യു​ടെ പേ​രി​ൽ നി​ര​വ​ധി അ​ടി​പി​ടി, മോ​ഷ​ണം , കേ​സു​ക​ളും കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പീ​ഡ​ന​കേ​സും നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.