മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ കൃ​ഷി തു​ട​ങ്ങി
Sunday, May 24, 2020 2:30 AM IST
ശ്രീ​കാ​ര്യം : സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി​യി​ലെ കു​ടും​ബവീ​ട്ടി​ലെ ത​രി​ശാ​യി കി​ട​ന്ന സ്ഥലത്ത് പ​ച്ച​ക്ക​റി കൃ​ഷി​യ്ക്ക് തു​ട​ക്കമായി.ഭാ​ര്യ​യ്ക്കും കൊ​ച്ചു​മ​ക​നു​മൊ​പ്പം ഫ​ല​വൃ​ക്ഷ​ത്തി​ന്‍റെയും പ​ച്ച​ക്ക​റി തൈ​ക​ൾ​ന​ട്ടു കൊ​ണ്ടാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ള്ളൂ​ർ കൃ​ഷി​ഭ​വ​നാണ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് . നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കൃ​ഷി കാ​ര്യാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജൈ​വ​ഗ്രാ​മം ന​ഴ്സ​റി​യി​ൽ നി​ന്നുമാണ് തൈ​ക​ൾ എ​ത്തി​ച്ച​ത് .ച​ട​ങ്ങി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​കെ മ​ധു ,നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ബി​ജു, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.