വി​ല​ക്ക് ലം​ഘ​നം: 207 പേ​ര്‍​ക്കെ​തി​രെ കേ​സ്
Monday, July 6, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​യ്ക്ക് ക​ട​ന്നു വ​രു​ന്ന 24 അ​തി​ർ​ത്തി റോ​ഡു​ക​ള്‍ പൂ​ർ​ണ​മാ​യും പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചു. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​വി​ട​ങ്ങ​ളി​ലൂ​ടെ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​നു പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​ഞ്ച് അ​തി​ർ​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 207 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 111 പേ​രെ പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. 95 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും 10 ഓ​ട്ടോ​റി​ക്ഷ​ക​ളും ആറു കാ​റു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ ശേ​ഷ​മേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ. കൂ​ടാ​തെ മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 98 പേ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​നു പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മാ​യി അ​ഞ്ച് അ​തി​ർ​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി യാ​ത്ര അ​നു​വ​ദി​ക്കും. പ്രാ​വ​ച്ച​മ്പ​ലം, ക​ഴ​ക്കൂ​ട്ടം​വെ​ട്ടു​റോ​ഡ്, കു​ണ്ട​മ​ൺ​ക​ട​വ്, പേ​രൂ​ർ​ക്ക​ട​വ​ഴ​യി​ല, മ​രു​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​തി​ർ​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ.
അ​നാ​വ​ശ്യ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും, ചി​ത്ര​ങ്ങ​ളും, പേ​രും മേ​ല്‍​വി​ലാ​സ​വും സ​ഹി​തം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ 9497975998 എ​ന്ന ന​മ്പ​രി​ലൂ​ടെ പോ​ലീ​സി​നു കൈ​മാ​റാം. ത​ല​സ്ഥാ​ന​ത്ത് എ​ല്ലാ ഫ്ലാ​റ്റു​ക​ളി​ലും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും പു​റ​ത്ത് പോ​കു​ന്ന​തും തി​രി​കെ വ​രു​ന്ന​തും ര​ജി​സ്റ്റ​റി​ൽ എ​ഴു​തി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശം സൂ​ക്ഷി​ക്കണം.