കോ​വി​ഡ് പ്ര​തി​രോ​ധം: മാ​ന​വീ​യം വീ​ഥി​യി​ൽ ചി​ത്ര​ച്ചു​വ​രൊ​രു​ങ്ങി
Friday, October 23, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ന​വീ​യം വീ​ഥി​യി​ൽ ചി​ത്ര​ച്ചു​വ​രൊ​രു​ങ്ങി. ജീ​വ​ൻ വേ​ണേ​ൽ ജാ​ഗ്ര​ത വേ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മാ​സ്ക്ക് ഉ​പ​യോ​ഗി​ക്ക​ണം കൈ​ക​ഴു​ക​ണം അ​ക​ലം പാ​ലി​ക്ക​ണം എ​ന്ന​ഭ്യ​ർ​ഥി​ച്ച് മാ​ന​വീ​യം തെ​രു​വി​ടം ക​ൾ​ച്ച​ർ ക​ള​ക്ടീ​വ് മാ​ന​വീ​യം സ്ട്രീ​റ്റ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചു​മ​ർ​ചി​ത്ര​ര​ച​ന ന​ട​ക്കു​ന്ന​ത്. നാ​ഷ്ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് സ്പീ​ച്ച് ഹി​യ​റിം​ഗി​ൽ നി​ന്ന് ബി ​എ​ഫ് എ ​പൂ​ർ​ത്തി​യാ​ക്കി​യ ബി.​ബോ​ബി​ൻ, ബി.​എ​സ്.​ബാ​ലു തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​രാ​ണ് ചി​ത്ര ര​ച​ന ന​ട​ത്തു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്തി​ന് മാ​ന​വീ​യം തെ​രു​വി​ടം ഭാ​ര​വാ​ഹി​ക​ളാ​യ ബീ​ന മാ​ന​വീ​യം, പ​ദ്മ​കു​മാ​ർ പി, ​അ​രു​ൺ ബാ​ബു ബി, ​മ​നു മാ​ധ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.