കാ​ര​ക്കോ​ട് ദേ​വീ​ക്ഷേ​ത്ര മ​ണ്ഡ​ല ഉ​ത്സ​വം
Friday, November 26, 2021 1:04 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല ഉ​ത്സ​വം ശ​നി​യാ​ഴ്ച വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ക​മ്മ​ിറ്റി തീ​രു​മാ​നി​ച്ചു. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വീ​ടു​ക​ളി​ലെ പ​റ​യെ​ടു​പ്പും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.
ഉ​ത്സ​വം ശ​നി​യാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച നാ​ഗ പ്ര​തി​ഷ്ഠ​യി​ൽ പ്ര​ത്യേ​കം പൂ​ജ​ക​ൾ, പു​ള്ളു​വ​ൻ​പാ​ട്ട്, ക​ല​ശം, നൂ​റും​പാ​ലും നാ​ഗ​പ്പാ​ട്ട്, നാ​ഗ പൂ​ജ​ക​ൾ, പാ​ല​ഭി​ഷേ​കം, മ​ഞ്ഞ​ൾ നീ​രാ​ട്ട്, ക​ള​ഭാ​ഭി​ഷേ​കം, ബ്ര​ഹ്മ​ര​ക്ഷ​സ്‌​സി​ന് പ്ര​ത്യേ​ക പൂ​ജ​ക​ൾ എ​ന്നി​വ​യും ശ​നി​യാ​ഴ്ച നി​ർ​മാ​ല്യ പൂ​ജ, രു​ദ്രാ​ഭി​ഷേ​കം, വേ​ദ​പാ​രാ​യ​ണം, മ​ഹാ​ഗ​ണ​പ​തി യാ​ഗം, അ​ല​ങ്കാ​ര പൂ​ജ, മം​ഗ​ള​പൂ​ജ, ത്രി​ശ​തീ ജ​പം, ആ​ന എ​ഴു​ന്ന​ള്ള​ത്ത്, ക്ഷേ​ത്ര​ത്തി​ൽ പ​റ​യെ​ടു​പ്പ്, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.
പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണ​വും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന​വും ന​ട​ത്തു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഉ​ത്സ​വ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.