രാ​ത്രിപ​ന്പിം​ഗ് നി​ല​ച്ചു; ഇ​രു​നൂ​റ്റന്പ​തോ​ളം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Wednesday, April 17, 2019 1:18 AM IST
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടു​മ​ണ്ണ പൂ​വ​ത്തി​ക്ക​ട​വ് ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ രാ​ത്രി​കാ​ല പ​ന്പിം​ഗ് ര​ണ്ടു​മാ​സ​മാ​യി മു​ട​ങ്ങിതോടെ പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ച് കൃ​ഷി ചെ​യ്യു​ന്ന 250-ഓ​ളം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി.

1986-ൽ ​ടി.​എം.​ജേ​ക്ക​ബ് ജ​ല​സേ​ച
​ന മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണി​ത്. പൂ​വ്വ​ത്തി​ക​ട​വ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ൽ രാ​ത്രി കാ​ല പ​ന്പിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്തി​ൽ നി​ല​ന്പൂ​ർ ചെ​റു​കി​ട ജ​ല​സേ​ച​ന എ​ൻ​ജി​നിയ​ർ പി.​ജ്യോ​തി​ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കി​യി​ട്ടും പ​ന്പിം​ഗ് പു​ന​രാം​ഭി​ച്ചി​ട്ടി​ല്ല.

വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 32 വ​ർ​ഷ​മാ​യി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ന്പി​ംഗ് ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ല​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. മാത്രമല്ല പ​ക​ൽ സമയത്ത് വോ​ൾ​ട്ടേ​ജ് ക്ഷാ​മം മൂ​ലം പ​ന്പിം​ഗ് ന​ട​ക്കു​ന്നില്ല. ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തും പ​ണം പ​ലി​ശ​ക്കെ​ടു​ത്തും ജ​ല​സേ​ച​ന സൗ​ക​ര്യം മു​ന്നി​ൽ ക​ണ്ട് കൃ​ഷി ന​ട​ത്തി​യ​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പാ​ണ്ടി​പ്പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ലി​ച്ച് ഇ​റ​ങ്ങു​ന്ന​തി​നാ​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും വ​റ്റുക​യാ​ണ്. ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചു​ള്ള കു​റ​ത്തി കോ​ള​നി​യി​ലേ​ക്കു​ള്ള ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും രാ​ത്രി കാ​ല പ​ന്പി​ംഗ് നി​ർ​ത്തി വച്ച​തോ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച്ച ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്തി​ലു​ള്ള ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഉ​ദ്യോ​സ്ഥ​ർ ക​ർ​ഷ​ക​ർ​ക്കെ​തി​രേ ന​ട​ത്തു​ന്ന ഈ ​ജ​ന​ദ്രോ​ഹ ന​ട​പ​ടി അം​ഗി​ക​രി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ടി.​ജോ​ർ​ജ്, ഐ​സ​ക്ക് അ​റ​യി​ൽ, ചാ​ക്കോ കീ​ഴേ​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​ന്പ് ഹൗ​സി​ന് സ​മീ​പം ക​ർ​ഷ​ക​ർ നി​ർ​മി​ച്ചു ന​ൽ​കി​യ ഷെ​ഡി​ൽ മ​ണ്ണ് അ​ടി​ഞ്ഞിരിക്കുകയാണ്. ഇ​ത് നീ​ക്കി ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ർ​ഷ​ക​ർ സ​ഹ​ക​രി​ച്ചാ​ൽ ഉ​ട​ൻ രാ​ത്രി കാ​ല പ​ന്പി​ങ് തു​ട​ങ്ങാം. ത​ന്‍റെ കീ​ഴി​ൽ 12 ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ഉ​ണ്ട.് ഇ​തി​ൽ 11-ലും ​പ​ന്പിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ്യോ​തി പ​റ​ഞ്ഞു. കു​റ​ഞ്ഞ ചെ​ല​വി​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന് ത​ന്നെ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ​ന്പിം​ഗ് പു​ന​രാം​ഭി​ക്കാ​മെ​ന്ന​രി​ക്കെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തി.