സൈ​ക്കി​ൾ റൈ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Wednesday, April 17, 2019 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​പ്പ് കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ‘എ​ന്‍റെ വോ​ട്ട് എ​ന്‍റെ ശ​ക്തി’ ഓ​ൾ കേ​ര​ള സൈ​ക്കി​ൾ റൈ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി.
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ പൗ​ര​ൻ​മാ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക ക​രു​ത്തു​റ്റ ജ​നാ​ധി​പ​ത്യ​ത്തി​നു വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​ക, യു​വാ​ക്ക​ളെ വോ​ട്ട് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കേ​ര​ള​ത്തി​ലു​ട​നീ​ളം സൈ​ക്ലിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളാ​ണ് സൈ​ക്കി​ൾ റൈ​ഡ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
ഈ​മാ​സം 12നു ​കാ​സ​റ​ഗോ​ഡ്് നി​ന്നു ആ​രം​ഭി​ച്ച റൈ​ഡ് എ​ട്ടു ദി​വ​സം കൊ​ണ്ടു പ​ത്തു ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. സൈ​ക്കി​ൾ യാ​ത്ര​യോ​ടൊ​പ്പം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി കാ​ന്പ​യി​നിം​ഗും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ജ​സീ​ൽ, സാ​ബി​ൻ, ജു​നൈ​ദ്, ശ​ഹ​രി​യാ​ർ, അ​ദ്നാ​ൻ, ജി​ബി​ൻ എ​ന്നി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​ക്കി​ൾ റൈ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.