വീ​ട്ടി​ൽ സ​മാ​ന്ത​ര ബാ​ർ: ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ
Wednesday, April 17, 2019 1:18 AM IST
നി​ല​ന്പൂ​ർ: വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ദ്യ വി​ൽ​പ്പ​ന ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ് ന​രി​വാ​ല​മു​ണ്ട​യി​ലെ ആ​ക്കാം​പാ​റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്ന ഉ​ണ്ണി (58) യെ​യാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട് ബാ​റാ​ക്കി മാ​റ്റി ലി​റ്റ​ർ ക​ണ​ക്കി​ന് മ​ദ്യ​മാ​ണ് ദി​വ​സ​വും വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പും വി​ഷു ആ​ഘോ​ഷ​വും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ വീ​ട്ടി​ലെ മ​ദ്യ​ക​ച്ച​വ​ടം ത​കൃ​തി​യാ​യി​രു​ന്നു. നാ​ട്ടി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം ഏ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചി​ല​കു​ട്ടി​ക​ളാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യ​ത്.
എ​സ്ഐ ബി.​എ​സ്.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ഷം മാ​റി​യെ​ത്തി​യ പോ​ലീ​സ് ഉ​ണ്ണി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്പോ​ൾ പൊ​ടി​പൊ​ടി​ച്ച ക​ച്ച​വ​ട​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഒ​രു ലി​റ്റ​ർ വീ​ത​മു​ള്ള 10 കു​പ്പി വി​ദേ​ശ​മ​ദ്യ​വും അ​ള​വ് പാ​ത്ര​വും അ​ട​ക്കം ക​ണ്ടെ​ത്തി ഇ​തോ​ടെ കൈ​യോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
എ​ട​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ വി​ദേ​ശ​മ​ദ്യ​ഷാ​പ്പി​ൽ നി​ന്നു​മാ​ണ് പ​ല​രെ​യും വി​ട്ട് ഇ​യാ​ൾ മ​ദ്യം വാ​ങ്ങി​യി​രു​ന്ന​ത്. അ​മി​ത വി​ല​ക്ക് അ​ന​ധി​കൃ​ത​മാ​യാ​ണ് വീ​ട്ടി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.
എ​എ​സ്ഐ എം.​അ​സൈ​നാ​ർ, സി​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, മു​ജീ​ബ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൈ​പ്പി​നി, ജ​യേ​ഷ്, ജാ​വീ​ദ്, ലി​ജു എ​ന്നി​വ​രാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.