ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 5,74,250 രൂ​പ പി​ടി​ച്ചെ​ടു​ത്തു
Wednesday, April 17, 2019 1:21 AM IST
കൊ​ണ്ടോ​ട്ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ക സം​ഘം കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 5,74,250 രൂ​പ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ ഐ​ക്ക​ര​പ്പ​ടി കു​റി​യേ​ട​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.
കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ര​നാ​യ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം ക​ണ്ടെ​ടു​ത്ത​ത്.
തു​ക കൊ​ണ്ടോ​ട്ടി ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റി. ശ​ശി​ധ​ര​ൻ അ​രി​ഞ്ചീ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​പ്ര​ശാ​ന്ത്, പി.​കെ.​ഫ​വാ​സ്, എ​ൻ.​രാ​ജേ​ഷ്, കെ.​മു​ഹ​മ്മ​ദ് നി​ഹാ​ൽ, പി.​ഹ​ക്കിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം തു​ക ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ൽ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യി​ല​ധി​കം കൈ​വ​ശം വ​യ്ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.