ത​മി​ഴ് സ്വ​ദേ​ശി ക്വാ​റി​യി​ൽ വീ​ണു മ​രി​ച്ചു
Wednesday, April 17, 2019 10:28 PM IST
മ​ഞ്ചേ​രി: ജോ​ലി​ക്കി​ടെ ക്വാ​റി​യി​ൽ വീ​ണു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പു​തു​ക്കോ​ട്ടൈ അ​ര​ന്താ​ങ്കി വീ​ര​രാ​ഘ​വ​പു​രം സ്വ​ദേ​ശി ഗ​ണേ​ശ​ന്‍റെ മ​ക​ൻ സെ​ൽ​വ​രാ​ജ് ഗ​ണേ​ശ​ൻ (സെ​ൽ​വ​ൻ -38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു മേ​ലാ​റ്റൂ​രി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലാ​ണ് അ​പ​ക​ടം. ടി​ല്ല​ർ ഓ​പ്പ​റേ​റ്റ​റാ​യ സെ​ൽ​വ​രാ​ജ​ൻ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കെ ക്വാ​റി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സെ​ൽ​വ​രാ​ജി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ടി​ല്ല​ർ മെ​ഷീ​നും വീ​ണു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ൽ​വ​രാ​ജി​നെ പ​ത്തു മ​ണി​യോ​ടെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​തി​നൊ​ന്ന​ര​യോ​ടെ മ​രി​ച്ചു.

ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ഗാ​യ​ത്രി, ക​സ്തൂ​രി, കാ​വ്യ. മേ​ലാ​റ്റൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ജോ​ർ​ജ് ജോ​സ​ഫ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും.