രാ​ഹു​ൽ എത്തി; വ​ണ്ടൂ​രിൽ ആ​വേ​ശം തി​മി​ർ​ത്തു​പെ​യ്തു
Thursday, April 18, 2019 12:14 AM IST
വ​ണ്ടൂ​ർ: അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ണ്ടൂ​ർ സ​മ്മേ​ള​ന​ന​ഗ​രി ജ​ന​സാ​ഗ​ര​മാ​യി​രു​ന്നു. മൂ​ന്നിന് തു​ട​ങ്ങാ​നി​രു​ന്ന സ​മ്മേ​ള​ന​ത്തി​നു 12ന് മു​ന്പു ത​ന്നെ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ സ​മ്മേ​ള​ന ന​ഗ​രി ജ​ന​നി​ബി​ഡ​മാ​യി. രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​ന്പോ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ധി​ക്യം കൊ​ണ്ടു പ​ത്തു ഏ​ക്ക​ർ വ​രു​ന്ന സ​മ്മേ​ള​ന ന​ഗ​രി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു. ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മെ ജി​ല്ല​യി​ലെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ​യെ​ത്തി.​സ്ത്രീ​ക​ളു​ടെ വ​ൻ പ്രാ​തി​നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി. ഉ​ന്ന​ത നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലും പാ​സ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ട​ത്തി​വി​ട്ട​ത്. വ​ൻ പോ​ലീ​സ് സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്. 2.45 ഓ​ടെ വാ​ണി​യ​ന്പ​ലം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി 2.55 ഓ​ടെ​യാ​ണ് വ​ണ്ടൂ​രി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കെ​ത്തി​യ​ത്. ആ​വേ​ശ​ത്തി​മ​ർ​പ്പി​ൽ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​യെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ വ​ര​വേ​റ്റു. വ​ണ്ടൂ​ർ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് നെ​ഹ്റു കു​ടും​ബ​ത്തി​ലെ പി​ൻ​മു​റ​ക്കാ​ര​നെ കാ​ണാ​നെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കെ നെ​ഹ്റു വ​ണ്ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് വി​എം​സി സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നു.

മ​ല​പ്പു​റ​ത്തെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ആ​ഹ്ലാ​ദ​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. മൂ​വ​ർ​ണ​ക്കൊ​ടി​യും പ​ച്ച​ക്കെ​ടി​യും വി​വി​ധ വ​ലു​പ്പ​ത്തി​ൽ ക​ളം നി​റ​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൈ​ക​ൾ ഉ​യ​ർ​ത്തി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി പ​താ​ക​ക​ൾ ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം ചെ​യ്തു. രാ​ഹു​ൽ ഗാ​ന്ധി തി​രി​ച്ചും കൈ ​വീ​ശി​യ​തോ​ടെ അ​ണി​ക​ളു​ടെ ആ​വേ​ശം സ​മ്മേ​ള​ന ന​ഗ​രി​യി​ൽ അ​ല​ത​ല്ലി. വി​ഷു, ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​രാ​നും രാ​ഹു​ൽ ഗാ​ന്ധി മ​റ​ന്നി​ല്ല. നേ​തൃ​ത്വം പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ ത​ടി​ച്ചു​കൂ​ടി​യ​ത്. കു​രു​ന്നു​ക​ൾ മു​ത​ൽ പ്രാ​യ​മേ​റി​യ​വ​ർ വ​രെ രാ​ഹു​ലി​നെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

വ​ണ്ടൂ​രി​ൽ രാ​ഹു​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​നം വി​ജ​യ​മാ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. ബൈ​പാ​സ് റോ​ഡി​ലെ വ​യ​ൽ സ​മ്മേ​ള​ന ന​ഗ​രി​യാ​ക്കി. എ​സ്പി​ജി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള സം​ഘം ഇ​വി​ടെ ക്യാ​ന്പ് ചെ​യ്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ത്ത് അ​തീ​വ സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ളാ​ണ് എ​സ്പി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം​എ​ൽ​എ​മാ​രാ​യ വി.​ടി.​ബ​ൽ​റാം, എ.​പി.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഷാ​ഫി​പ​റ​ന്പി​ൽ എം​എ​ൽ​എ കൃ​ത്യ​ത​യോ​ടെ രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.

പ​ല​പ്പോ​ഴും ജ​ന​ങ്ങ​ൾ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ക്കു​മെ​ന്നു പ്ര​തീ​തി സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും വോ​ള​ണ്ടി​യ​ർ​മാ​രും സേ​വാ​ദ​ൾ പ്ര​വ​ർ​ത്ത​ക​രും കാ​ര്യ​ക്ഷ​മ​മാ​യി. ഇ​തി​നി​ടെ വി​വി​ഐ​പി​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്രം ഒ​രു​ക്കി​യ ആ​യി​ര​ത്തോ​ളം ക​സേ​ര​ക​ൾ ജ​ന​ങ്ങ​ളു​ടെ തി​ര​ക്കു​കാ​ര​ണം മാ​റ്റി​യി​ടേ​ണ്ടി വ​ന്നു.

രാ​ഹു​ലി​ന്‍റെ പ്ര​സം​ഗ​ത്തി​നു മു​ന്പേ തി​ങ്ങി​ക്കൂ​ടി​യ ജ​ന​ങ്ങ​ൾ​ക്കു വോ​ള​ണ്ടി​യ​ർ​മാ​ർ വെ​ള്ളം വി​ത​ര​ണം ചെ​യ്ത​ത് ആ​ശ്വാ​സ​ക​ര​മാ​യി ര​ണ്ടാ​ൾ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു സ്റ്റേ​ജ് നി​ർ​മി​ച്ച​ത്. എ​ന്നി​ട്ടും ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ ഒ​രു നോ​ക്കു​കാ​ണാ​ൻ പ​ല​രും ക​സേ​ര​യി​ലും ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ച​വി​ട്ടി ക​യ​റേ​ണ്ടി​വ​ന്നു.

നേ​താ​ക്ക​ളാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി വേ​ണു​ഗോ​പാ​ൽ, ഉ​മ്മ​ൻ​ചാ​ണ്ടി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ്, എം​എ​ൽ​എ​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ പി.​കെ ബ​ഷീ​ർ എ​ന്നി​വ​രും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, കെ.​പി.​എ മ​ജീ​ദ്, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, വി.​വി പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.​തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ വ​ണ്ടൂ​രി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്നു തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ യാ​ത്ര തി​രി​ച്ചു.