ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ അനധികൃതമായി ക​യ​റ്റി​യാ​ൽ ന​ട​പ​ടി
Thursday, April 18, 2019 12:16 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ലെ ലോ​ഡ് ബോ​ഡി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ക്കി​ട​യി​ൽ നി​ർ​ത്തി ജോ​ലി സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റി​യി​ച്ചു.
കൂ​ട്ടി​ല​ങ്ങാ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്ക​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നം. ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ 80 കേ​സു​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട​ങ്കി​ലും പ്ര​വ​ണ​ത തു​ട​രു​ന്ന​താ​യും ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും തു​ട​രു​ന്ന പ​ക്ഷം ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും ആ​ർ​ടി​ഒ അ​റി​യി​ച്ചു.